അഗത്തി: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ അഗത്തി ദ്വീപിൽ കോൺഗ്രസിന്റെ വ്യാപക അക്രമം. പല സ്ഥലങ്ങളിലും എൻ.സി.പി(എസ്) പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമം അഴിച്ചുവിട്ടു. മുഖംമൂടി ധരിച്ചവരും അല്ലാത്തവരുമായ അക്രമി സംഘം വീടുകളുടെ കെട്ടു മതിലുകൾ തകർത്തെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. നാടിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ നിർവികാരതയോടെ നോക്കിനിൽക്കെയാണ് അക്രമങ്ങൾ നടന്നത്.

അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് എൻ.സി.പി(എസ്) സംസ്ഥാന പ്രസിഡന്റ് ശ്രീ.അബ്ദുൽ മുത്തലിബ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here