കവരത്തി: ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ തീപിടുത്തം നടന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രിയായതിനാൽ തീപിടുത്ത സമയത്ത് അത്യാഹിത വിഭാഗത്തിൽ രോഗികൾ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. ആളുകൾ ആരും തീപിടുത്ത സമയത്ത് അത്യാഹിത വിഭാഗത്തിൽ ഇല്ലാത്തത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.