ഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ പൗരൻമാർക്ക് മാലിദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇസ്രായേൽ പൗരന്മാരോട് ലക്ഷദ്വീപ് തിരഞ്ഞെടുക്കാൻ ഇസ്റാഈൽ എംബസ്സിയുടെ നിർദ്ദേശം. ഇസ്രയേലി പാസ്‌പോർട്ടുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിക്കുകയായിരുന്ന. മാലിദ്വീപിൽ പ്രവേശനം നിഷേധിച്ചതോടെ തങ്ങളുടെ പൗരന്മാരോട് ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ഇന്ത്യൻ തീരങ്ങളിൽ പോയി അവധിക്കാലം അടിച്ചുപൊളിക്കാൻ ആണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഇസ്രയേൽ എംബസി അവരുടെ ഔദ്യോഗിക പേജിലാണ് ലക്ഷദ്വീപിലേക്കും മറ്റ് ഇന്ത്യൻ ബീച്ചുകളിലേക്കും സന്ദർശനം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

“മാലിദ്വീപ് ഇനി ഇസ്രായേലുകളെ സ്വാഗതം ചെയ്യില്ല എന്നതിനാൽ ഇസ്രായേൽ വിനോദസഞ്ചാരികൾക്ക് മികച്ച സ്വീകരണം നൽകുകയും ആദിത്യ മര്യാദയോടെ പെരുമാറുകയും ചെയ്യുന്ന അതിശയകരവും മനോഹരവുമായ ഇന്ത്യൻ ബീച്ചുകളെ പരിചയപ്പെടാം. ഞങ്ങളുടെ നയതന്ത്രജ്ഞർ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശകൾ. ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു. കേരളം, ഗോവ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നീ തീരങ്ങളുടെ മനോഹരമായ ചിത്രവും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് ഇസ്രായേൽ എംബസി റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here