ചെത്ത്ലാത്ത്: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ ചെത്ത്ലാത്ത് ദ്വീപിൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം. ജാഥ ജംഗ്ഷന് സമീപത്ത് എത്തുമ്പോൾ എൻ.സി.പി(എസ്) പ്രവർത്തകർ റോഡിൽ നിന്നും കുറച്ചു മാറി സാധാരണ ഇരിക്കുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അങ്ങോട്ട് കയറിച്ചെന്ന കോൺഗ്രസ് പ്രവർത്തർ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ആൾക്കൂട്ട അക്രമത്തിന് സമാനമായ ഗുണ്ടാ വിളയാട്ടമാണ് നടത്തിയത്.

ഇഖ്ബാൽ, ഷുക്കൂർ സി.പി, അത്തീഹ്, മോനാ നീലഗിരി എന്നീ നാല് എൻ.സി.പി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. ഒരു പ്രകോപനവുമില്ലാതെ എൻ.സി.പി(സ്) പ്രവർത്തകർ ഇരുന്ന സ്ഥലത്തേക്ക് അങ്ങോട്ട് ചെന്ന് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ അത്തീഹിന്റെ തലയ്ക്ക് പൊട്ടലുണ്ട്. നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here