കവരത്തി: ഇന്ന് ദേശീയ സമുദ്ര ദിനം. അറബിക്കടലിന്റെ തീര പ്രദേശങ്ങളിൽ മത്സ്യസമ്പത്ത് കുത്തനെ ഇടിയുന്നത് മത്സ്യബന്ധന മേഖലയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്നു. 2023ല്‍ കേരളതീരത്ത് നിന്ന് പിടിച്ച മത്സ്യത്തിന്റെ അളവ് മുൻവർഷത്തേക്കാൾ 53,565 ടൺ കുറഞ്ഞു. ഈ വർഷം സ്ഥിതി ഇതിലും മോശമാകുമെന്നാണ് സൂചന. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും മത്സ്യബന്ധനത്തിൽ കുത്തനെ ഇടിവാണ് ഉണ്ടായത്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ആഗോളതാപനത്തിന്റെ ഭാഗമായ ഉഷ്ണപ്രവാഹം കടലിൽ തുടർച്ചയായി രൂപപ്പെടുന്നതാണ് മത്സ്യം കുറയാൻ കാരണം. കഴിഞ്ഞ ഫെബ്രുവരിയിൽ കടലിലെ താപനില 1.2 ഡിഗ്രി വർദ്ധിച്ചു. 200 മുതൽ 250 വരെ തവണ ചൂടുകാറ്റും വീശി. ന്യൂനമർദ്ദവും കള്ളക്കടൽ പ്രതിഭാസവും കാരണം 2024 ലും ഉൽപാദനത്തിൽ കുറവുണ്ടാകും. കരയിലെ ചൂടിന്റെ 91 ശതമാനവും കാർബൺഡയോക്സൈഡിന്റെ 26% കടലാണ് വലിച്ചെടുക്കുന്നത്. ഇതോടൊപ്പം പുറന്തള്ളുന്ന മീഥും ചേർന്ന് വെള്ളത്തിലെ അമ്ലാശവും വർദ്ധിക്കുന്നു. ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. കടലിൽ പുറന്തള്ളുന്ന പ്ലാസ്റ്റിക്കും മറ്റ് വിഷപദാർത്ഥങ്ങളും മത്സ്യങ്ങളുടെ പ്രചനന ത്തെയും തടസ്സപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here