കവരത്തി: തിരഞ്ഞെടുപ്പിലെ പരാജയം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നു എന്നും പി.പി മുഹമ്മദ് ഫൈസൽ. വോട്ടെണ്ണലിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ലക്ഷദ്വീപിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പല നയങ്ങൾക്കുമെതിരെ പോരാട്ട രംഗത്ത് നിൽക്കുന്ന ഘട്ടത്തിൽ, സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിത വിഷയങ്ങളിൽ ഇടപെടുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ, അത് പരിശോധിച്ച് തിരുത്താൻ സാധിക്കുന്നവ തിരുത്തും. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വീണ്ടും വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലക്ഷദ്വീപിൽ പട്ടേൽ തന്നെ തുടരുന്ന സാഹചര്യമാണെങ്കിൽ, അദ്ദേഹത്തിന്റെ കിരാത ഭരണത്തിനെതിരെ പാർട്ടി സമരമുഖത്ത് മുന്നിലുണ്ടാവും. ഭരണകൂട ഭീകരതയെ ജനങ്ങളെ അണിനിരത്തി മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നു പ്രവർത്തിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയത്തോട് ചേർത്തു കൊണ്ടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here