കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൾ ലക്ഷദ്വീപിൽ നിന്നും അഡ്വ.മുഹമ്മദ് ഹംദുള്ളാ സഈദ് വിജയിച്ചു. 2647 വോട്ട് ഭൂരിപക്ഷത്തോടെയാണ് വിജയം. ആറാം റൗണ്ട് പൂർത്തിയായപ്പോൾ 2568 വോട്ട് ആയിരുന്നു ലീഡ്.
പോസ്റ്റൽ വോട്ടുകൾ കൂടി എണ്ണിയതോടെയാണ് ഭൂരിപക്ഷം വീണ്ടും ഉയർന്നത്. ആകെ 617 വോട്ടുകളാണ് ബാലറ്റിൽ പോൾ ചെയ്തത്. ഇതിൽ 47 വോട്ടുകൾ അസാധുവായി.
ഹംദുള്ളാ സഈദ് – 321
മുഹമ്മദ് ഫൈസൽ – 242
യൂസുഫ് ടി.പി – 03
കോയാ കെ – 03
നോട്ടാ – 01
ബാലറ്റ് പേപ്പറിൽ ഹംദുള്ളാ സഈദിന് 79 വോട്ടിന്റെ ലീഡ്.