കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ ആറ് റൗണ്ടിലെയും ഫലങ്ങൾ പുറത്തുവന്നു. ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 2568 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഹംദുള്ളാ സഈദ് വിജയം ഉറപ്പിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുന്നു. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ലക്ഷദ്വീപിൽ കണ്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാൻ കഴിയാതെ എൻ.സി.പി.എസ് തകർന്നടിയുന്ന കാഴ്ചയാണ് കൗണ്ടിങ്ങിൽ ഉടനീളം കണ്ടത്.

വോട്ട് നില
മുഹമ്മദ് ഫൈസൽ – 22,837
ഹംദുള്ളാ സഈദ് – 25,405
യൂസുഫ് ടി.പി – 198
കോയ കെ – 58
നോട്ടാ – 132

ആകെ എണ്ണിയ വോട്ടുകൾ – 48,630. പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് പുരോഗമിക്കുന്നു. അഗത്തിയിലെ അഞ്ചു ബൂത്തുകളാണ് അവസാന റൗണ്ടിൽ എണ്ണിയത്.

നീണ്ട പത്തുവർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് പാർട്ടി ഒത്തൊരുമയോടെ ചിട്ടയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ തിരഞ്ഞെടുപ്പ് വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here