കവരത്തി: കവരത്തി ദ്വീപിലെ എട്ട് ബൂത്തുകളും, അഗത്തിയിലെ രണ്ടു ബൂത്തുകളുമാണ് ഇപ്പോൾ അഞ്ചാം റൗണ്ടിൽ എണ്ണിത്തീർന്നത്. തലസ്ഥാന നഗരിയിലെ മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദാണ് മുന്നേറുന്നത്. നിലവിലെ ലീഡ് 2084 വോട്ടുകളാണ്.

വോട്ട് നില
മുഹമ്മദ് ഫൈസൽ – 20,952
ഹംദുള്ളാ സഈദ് – 23,036
യൂസുഫ് ടി.പി – 191
കോയ കെ – 54
നോട്ടാ – 124

അവസാന റൗണ്ടിൽ അഗത്തി ദ്വീപിലെ അഞ്ച് ബൂത്തുകൾ മാത്രമാണുള്ളത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഹംദുള്ളാ സഈദ് തന്നെ ഡൽഹിയിലേക്ക് പറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here