കവരത്തി: നാല് റൗണ്ടുകളിലായി നാൽപത് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായി. ബിത്ര, ചേത്ത്ലാത്ത്, കിൽത്താൻ, കടമം, അമിനി, ആന്ത്രോത്ത്, കൽപ്പേനി, മിനിക്കോയ് എന്നീ ദ്വീപുകൾ പൂർണ്ണമായി എണ്ണിക്കഴിഞ്ഞു. തെക്കൻ കാറ്റിൽ ആടിയുലഞ്ഞ് എൻ.സി.പി.എസ് സ്ഥാനാർഥി മുഹമ്മദ് ഫൈസൽ. ആകെ 40 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദ് 2161 വോട്ടിന് മുന്നിട്ടു നിൽക്കുന്നു.

വോട്ട് നില
മുഹമ്മദ് ഫൈസൽ – 16,318
ഹംദുള്ളാ സഈദ് – 18,479
യൂസുഫ് ടി.പി – 144
കോയ കെ – 49
നോട്ടാ – 87

ഇനി പതിനഞ്ച് ബൂത്തുകളുടെ ഫലം കൂടി മാത്രമേ വരാനുള്ളൂ. കവരത്തി ദ്വീപിലെ എട്ട് ബൂത്തുകളും, അഗത്തിയിലെ രണ്ടു ബൂത്തുകളുമാണ് ഇപ്പോൾ എണ്ണുന്നത്. അവസാന റൗണ്ടിൽ അഗത്തി ദ്വീപിലെ അഞ്ച് ബൂത്തുകൾ മാത്രമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here