കവരത്തി: മൂന്ന് റൗണ്ടുകളിലായി ആകെ 30 ബൂത്തുകൾ എണ്ണിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ആന്ത്രോത്ത് ദ്വീപ് പൂർത്തിയായി. നാല് ബൂത്തുകളുള്ള കൽപ്പേനി ദ്വീപിലെ മൂന്ന് ബൂത്തുകളും എണ്ണിക്കഴിഞ്ഞു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ 1629 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദാണ് മുന്നിട്ടു നിൽക്കുന്നത്.

വോട്ട് നില
മുഹമ്മദ് ഫൈസൽ – 13,096
ഹംദുള്ളാ സഈദ് – 14,725
യൂസുഫ് ടി.പി – 129
കോയ കെ -33
നോട്ടാ – 78

കൽപ്പേനി ദ്വീപിലെ ബാക്കിയുള്ള ഒരു ബൂത്തും, മിനിക്കോയ് ദ്വീപിലെ എട്ട് ബൂത്തുകളും, കവരത്തി ദ്വീപിലെ ഒരു ബൂത്തുമാണ് നാലാം റൗണ്ടിൽ ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കകം നാലാം റൗണ്ടിന്റെ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here