കവരത്തി: സമുദ്ര സുരക്ഷാ ഏജൻസികളെ ഉൾപ്പെടുത്തി “സാഗർ കവച് 01/24” എന്ന പേരിൽ രണ്ട് ദിവസത്തെ കോസ്റ്റൽ സെക്യൂരിറ്റി പരിശീലനം നടത്തി ഇന്ത്യൻ നാവിക സേന. ഏപ്രിൽ 1, 2 തീയതികളിൽ ലക്ഷദ്വീപിൽ നടന്ന പരിപാടികളിൽ
ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, മറൈൻ പോലീസ്, ഫിഷറീസ്, കസ്റ്റംസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവർ പങ്കെടുത്തു.
തീരദേശ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി, പ്രതികരണ സംവിധാനങ്ങൾ, നിരീക്ഷണ ശേഷി, തീരദേശ സുരക്ഷാ പങ്കാളികൾ തമ്മിലുള്ള ഏകോപനം എന്നിവ പരിപാടിയിൽ നിരീക്ഷണ വിധേയമാക്കി.
ദ്വിവാർഷിക തീരദേശ സുരക്ഷാ വ്യായാമമായ സാഗർ കവചിൻ്റെ (01/24) ആദ്യ പതിപ്പ് 2024 മാർച്ച് 20 മുതൽ 21 വരെ കേരളത്തിലും മാഹിയിലുമായി നടത്തിയിരുന്നു.
തീരദേശ സുരക്ഷാ സംവിധാനത്തിൻ്റെ ഫലപ്രാപ്തിയും കരുത്തും വിലയിരുത്തുന്നതിനാണ് ഈ പരിപാടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും മറ്റ് തീരദേശ സുരക്ഷാ ഏജൻസികളുടെയും കപ്പലുകൾക്കൊപ്പം നാവികസേനയുടെ കപ്പലുകളും പ്രദേശത്ത് നിരീക്ഷണം നിലനിർത്താൻ വിന്യസിച്ചിട്ടുണ്ട്.