ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലാവും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ലക്ഷദ്വീപ് പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

മാർച്ച് 20-ന് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരും. മാർച്ച് 27 ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. മാർച്ച് 28-ന് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 30 വൈകുന്നേരം വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം.

ഏപ്രിൽ 19-ന് ലക്ഷദ്വീപിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. രാജ്യത്ത് ആകെ ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. തുടർന്ന് ജൂൺ നാലിന് രാജ്യത്തെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കും. ലക്ഷദ്വീപിലെ വോട്ടർമാർക്ക് ഫലപ്രഖ്യാപനത്തിനായി തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒന്നര മാസം കാത്തിരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here