കവരത്തി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ എൽ.ടി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് വിവിധ ദ്വീപുകളിൽ നടന്നു. കിൽത്താൻ, കടമത്ത്, കൽപ്പേനി, അമിനി, ബിത്ര ദ്വീപുകളിൽ ബ്ലോക്ക് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചു.

കിൽത്താൻ ദ്വീപിൽ നടന്ന പ്രതിഷേധ മാർച്ച് കിൽത്താൻ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോണ്ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി സിയാദ് വി.പി, യൂത്ത്‌ കോണ്ഗ്രസ് കിൽത്താൻ പ്രസിഡന്റ് ജലീൽ അറക്കൽ, എൻ.എസ്.യൂ.ഐ സ്റ്റേറ്റ് സെക്രട്ടറി ബുർഹാനുദ്ധീൻ, എൻ.എസ്.യൂ.ഐ കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് മുജ്തബാ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here