ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ലക്ഷദ്വീപിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനും മുൻ എം.പിയുമായ അഡ്വ. മുഹമ്മദ് ഹംദുള്ളാ സഈദ് ലക്ഷദ്വീപിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടും.
കേരളം, ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്.