മിനിക്കോയ്: പുത്തൻ ചുവടുവെപ്പിനൊരുങ്ങി ലക്ഷദ്വീപ്. മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷനിം​ഗ് ഇന്ന്. ഐഎൻഎസ് ജടായു നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ രാജ്യത്തിന് സമർപ്പിക്കും.ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും നേരിടുന്ന വെല്ലുവിളികളെ നേരിടാനായി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് മിനിക്കോയി ദ്വീപുകളിലാകും ബേസ് പ്രവർത്തിക്കുക. ബേസ് ആയി തുടങ്ങി ഭാവിയിൽ നാവിക താവളമാക്കി മാറ്റുകയാണ് നാവികസേനയുടെ ലക്ഷ്യം.കവരത്തിയിലെ ഐഎൻഎസ് ദ്വീപ്പ്രക്ഷക്ക് ശേഷം ലക്ഷദ്വീപിലെ രണ്ടാമത്തെ നാവിക താവളമാണ് ഐഎൻഎസ് ജടായു.

LEAVE A REPLY

Please enter your comment!
Please enter your name here