കിൽത്താൻ: ലക്ഷദ്വീപിലെ രൂക്ഷമായ യാത്രാ പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപെട്ട് ഇന്ത്യൻ രാഷ്ട്രപതിക്കും ന്യുനപക്ഷ കമ്മിഷനും കത്തയച്ച് കിൽത്താൻ യൂത്ത് കോൺഗ്രസും ഫിഷർമാൻ കോൺഗ്രസും. പത്ത് കപ്പലുകൾ സർവീസ് നടത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മറ്റ് കപ്പലുകൾ കൊച്ചിയിൽ പ്രവർത്തന രഹിതമായി കിടക്കുകയാണ്. ഓടുന്ന രണ്ട് കപ്പലിൽ ഒന്ന് മാത്രമാണ് കിൽത്താൻ ചെത്ത്ലാം ബിത്ര ദ്വീപുകളിൽ ആഴ്ച്ചയിൽ ഒന്ന് എന്ന തോതിൽ സർവീസ് നടത്തുന്നത്.

കവരത്തി കപ്പൽ പൂർണമായും ടൂറിസ്റ്റ് പ്രോഗ്രാമിന് വേണ്ടി മാത്രം ഓടുന്ന സാഹചര്യമാണ്. കിൽത്താൻ ചെത്ത്ലാം ബിത്ര ദ്വീപുകളിൽ കവരത്തി കപ്പലിന് ഒരു പ്രോഗ്രാം പോലും ഇല്ല. കപ്പലുകളിൽ ടിക്കറ്റ് ലഭിക്കാതെ ഈനാടുകളിലെ ഒരു പാട് യാത്രകാര് വൻകരയിൽ കുടുങ്ങി കിടക്കുകയാണ്. പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ ദ്വീപ് അഡ്മിനിസ്ട്രേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കിൽത്താൻ യൂത്ത് കോൺഗ്രസും ഫിഷർമാൻ കോൺഗ്രസും രാഷ്ട്രപതിയേയും ന്യൂനപക്ഷ കമ്മിഷനേയും സമീപിക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here