കവരത്തി: ലക്ഷദ്വീപ് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ പൾസ് പോളിയോ രോഗപ്രതിരോധ മരുന്ന് വിതരണ പരിപാടികൾ എല്ലാ ദ്വീപുകളിലും സംഘടിപ്പിച്ചു. 832 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഹെൽത്ത് സെക്രട്ടറി അവനിഷ്‌ കുമാർ ഐ.എ.എസ് കുട്ടികളിൽ തുള്ളി മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഡയറക്‌ടർ ഡോ. ശ്രീകാന്ത് താപാഠിയാ, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ജലീൽ, ഡോ. നിഷാദ് ഉൾപ്പെടുന്നവരും ചടങ്ങിൽ പങ്കാളികളായി കുട്ടികളിൽ തുള്ളി മരുന്നുകൾ വിതരണം ചെയ്തു. എ.എൻ.എം, ആശാ പ്രവർത്തകർ ഉൾപ്പെടുന്നവരുടെ പങ്കാളിത്തത്തോടെ എല്ലാ ദ്വീപുകളിലേയും ആശുപത്രികൾ ഒപ്പം സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ കേന്ദ്രികരിച്ചും പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ പരിപാടികൾ സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here