അമിനി: അമിനി ദ്വീപിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സിദ്ധീഖ് മൗലാ അറബിക് കോളേജിൻ്റെ നാലാം ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരളത്തിലെ പ്രസിദ്ധമായ ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ ലക്ഷദ്വീപിലെ ഏക സഹസ്ഥാപനമാണ് സിദ്ധീഖ് മൗലാ അറബിക്ക് കോളേജ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസാ അഞ്ചാം തരം പാസ്സായ പന്ത്രണ്ടര വയസ്സ് കവിയാത്ത തൽപരരായ ദ്വീപ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 5.

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്ന ഇസ്ലാമിക് സ്റ്റഡീസിലുള്ള ബിരുദ കോഴ്സാണ് സിദ്ധീഖ് മൗലാ അറബിക് കോളേജ് നൽകി വരുന്നത്. മത വിഷയങ്ങളോടൊപ്പം എസ് എസ് എൽ സി, പ്ലസ് ടു, യു ജി സി അംഗീകൃത ഡിഗ്രി ഭൗതിക പ്രാവീണ്യം, ഇംഗ്ലീഷ്, അറബി, ഉർദു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാ പഠനം എന്നിവ നൽകുന്നുവെന്നതാണ് ഹുദവി കോഴ്സിൻ്റെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here