ഡൽഹി: ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവിക താവളം ഐഎൻഎസ് ജഡായു അടുത്ത ആഴ്ച പ്രവർത്തനമാരംഭിക്കും. മിനിക്കോയ് ദ്വീപിലാണ് നാവിക താവളത്തിന്റെ പ്രവർത്തനം. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ പുതിയ നാവിക താവളം ഒരുക്കിയത്. ആദ്യം ചെറിയതോതിൽ തുടങ്ങുന്ന താവളം പിന്നീട് വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മാർച്ച് ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.