കിൽത്താൻ: അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസിസ് കിൽത്താൻ യൂണിറ്റിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
ഉലാം മുഹമ്മദ് പ്രസിഡന്റ് ആയും കുഞ്ഞിക്കോയ, സായ്ബു. പി.എസ് എന്നിവർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ജിയാദ് ഹുസൈനും ജോയിൻ്റ് സെക്രട്ടറിയായി ഇദ്രീസും അബ്ദുല്ലയും ട്രഷറർ ആയി അക്ബർ. എം.സിയും മീഡിയ കോ- ഓർഡിനേറ്റർ. അഹ്മദ് സുഫിയാന് സൗരിയും തിരഞ്ഞെടുക്കപ്പെട്ടു.
ഷഫീക്, റബീത്തുള്ള, ഇർഫാൻ, ഫസൽ അബൂതാഹിർ, ജമ്‌നാഡ്ബീഗം എൻ പി, സജ്ത ബീഗം, ഹുമൈറത്, നസീമുനിസ സി എം എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുക്കപ്പെട്ടു.