കടമത്ത്: സ്വപ്ന ദൂരം നീന്തികടക്കാൻ ലക്ഷദ്വീപിലെത്തി ഇന്റർനാഷണൽ ലോങ് ഡിസ്റ്റൻസ് സ്വിമ്മർ ശ്യാമള ഗോലി. കിൽത്താൻ ദ്വീപിലെ ദുന്നൂൻ ഡൈവിങ്ങ് അക്കാദമിക്ക് വേണ്ടി കിൽത്താനിൽ നിന്നും കടമത്ത് ദ്വീപിലേക്ക് നീന്താൻ വേണ്ടിയാണ് ഇന്റർ നാഷണൽ നീന്തൽ താരവും ഹൈദരാബാദ് സ്വദേശിനിയുമായ ശ്യാമള ഗോലി ലക്ഷദ്വീപിൽ എത്തിയത്. കിൽത്താനിൽ നിന്നും കടമത്തിലേക്ക് 38 കിലോമീറ്റർ ദൂരമാണ് ഈ താരം താണ്ടേണ്ടത്. കിൽത്താൻ ദ്വീപിലെ ദുന്നൂൻ ഡൈവിങ്ങ് അക്കാദമിയാണ് ഫെബ്രുവരി 29 ന് നടക്കുന്ന പരിപാടിയുടെ സംഘാടകർ. 29 വെളുപ്പിന് 3 മണിക്ക് കിൽത്താനിൽ നിന്നും തുടങ്ങുന്ന നീന്തൽ വൈകിട്ടോടെ കടമത്ത് ദ്വീപിൽ എത്തും. ശ്യാമള മുമ്പ് തമിഴ്നാടിനും ശ്രീലങ്കയിലെ മാന്നാർ ജില്ലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, 30 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തികടന്ന് റെക്കോഡ് ഇട്ടിരുന്നു.