ആന്ത്രോത്ത്: “പിറന്ന മണ്ണിനായി പ്രതിരോധം തീർക്കാം” എന്ന ശീർശകത്തിൽ എൽ.എസ്.എ സംഘടിപ്പിക്കുന്ന ‘സബ്രെ ജസായിർ’ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ യാത്ര കൽപ്പേനിയിൽ നിന്നും തുടക്കം കുറിച്ചു.
ഡോക്യുമെന്ററി പ്രദർശനവും പൊതുയോഗങ്ങളും അടങ്ങിയ കൽപ്പേനിയിലെ മൂന്ന് ദിവസത്തെ പരിപാടികൾക്കൊടുവിൽ യാത്ര ആന്ത്രോത്തിൽ എത്തി.
എൽ.എസ്.എ കേന്ദ്ര കമ്മിറ്റി കമ്മിറ്റി അധ്യക്ഷൻ സയ്യിദ് മുഹമ്മദ് അനീസ് നയിക്കുന്ന യാത്രയിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സഫറുള്ള ഖാൻ, ട്രഷറർ മിസ്ബാഹുദ്ധീൻ, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അറൂഷ് ഖാൻ, ചെത്ത്ലാത്ത് യൂണിറ്റ് പ്രസിഡന്റ് മുസ്താഖ് അഹ്‌മദ് തുടങ്ങിയവർ പങ്കെടുക്കുന്നു. ആന്ത്രോത്ത് ദ്വീപിൽ എത്തിയ എൽ.എസ്.എ നേതാക്കളെ ആന്ത്രോത്ത് യൂണിറ്റ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.