അമിനി: അമിനി ഐലൻഡ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച എ ഐ എഫ് എ കിഡ്സ് സോക്കർ ലീഗിൽ സീനിയർ വിഭാഗത്തിൽ ജേതാക്കളായി അൽ – മിഷ്‌ഹാലും ജൂനിയർ വിഭാഗത്തിൽ ജേതാക്കളായി എഫ് എസ് യുവും. ഫൈനലിൽ സീനിയർ വിഭാഗത്തിൽ അൽ കുട്രത്തിനെ നാല് ഗോളിന് തോൽപ്പിച്ചാണ് അൽ മിഷാൽ കിരീടം ചൂടിയത്. ജൂനിയർ വിഭാഗത്തിൽ എഫ് എസ് യുവും ജെ ബി എസും ഏറ്റുമുട്ടിയ ഫൈനലിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് എഫ് എസ് യു വ്യക്തമായ ജയം ഉറപ്പാക്കി.
അമിനി എസ് ജെ എം എം ജി എസ് എസ് എ പ്രിൻസിപ്പൽ ഇന്‍ ചാർജ് സയ്യിദ് കോയയും ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സി.സി. കുഞ്ഞിയും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.ഇത്തരത്തിൽ ഉള്ള ടൂർണമെന്റുകൾ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.