അമിനി: എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് അമിനി ദ്വീപിൽ “തുടക്കം” എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ ഒമ്പതിന് സിദ്ധീഖ് മൗലാ അറബിക് കോളേജിൽ, അമിനി ദ്വീപ് ഖത്തീബ് അബ്ദുള്ള സ്വാലിഹ് ദാരിമി യുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങോടെ പരിപാടികൾക്ക് തുടക്കമായി. വൈകിട്ട് നടന്ന സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അമിനി റൈഞ്ച് വൈസ് പ്രസിഡന്റ് ഹംസക്കോയ ദാരിമി തേപ്പള്ളി നേതൃത്വം നൽകി.

മഗ്രിബ് നമസ്കാരാനന്തരം യൂണിറ്റ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു. കൗൺസിൽ മീറ്റിൽ എസ് വൈ എസ് ദേശീയ സെക്രട്ടറിയും ലക്ഷദ്വീപ് മുൻ എം പിയുമായ അഡ്വ. ഹംദുള്ളാ സഈദ് മുഖ്യാതിഥിയായി. അമിനി ദ്വീപ് ഖത്തീബ് ഹംസക്കോയ ദാരിമി മണ്ടേത്തക്കൽ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് അമിനി യൂണിറ്റ് വർക്കിങ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ പടിപ്പുര സ്വാഗതം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു.

എസ് വൈ എസ് അമിനി യൂണിറ്റ് പ്രസിഡണ്ട് ജഅ്ഫർ ദാരിമി, എസ് കെ എസ് എസ് എഫ് അമിനി യൂണിറ്റിന്റെ മുൻകാല പ്രസിഡണ്ടുമാരായ കെ കെ സി മുത്തുകോയ, അബ്ദുറഹ്മാൻ മുസ്ലിയാർ മണ്ടേത്തക്കൽ, അയ്യൂബ് ദാരിമി, ജനറൽ സെക്രട്ടറിമാരായിരുന്ന ഷൈക്കോയ പി ഐ, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പള്ളേക്കൽ, ആരിഫ് കാസിം എം പി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here