കൊച്ചി: കപ്പലുകൾ കൂട്ടത്തോടെ അറ്റകുറ്റപ്പണികൾക്കായി പോയതിനെ തുടർന്ന് ലക്ഷദ്വീപിലെ ഗതാഗത മേഖലയിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദ്വീപുകളിലെയും ഡി.സി/ബി.ഡി.ഒ ഓഫീസുകളിലേക്കും കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസുകൾക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അതാത് ദ്വീപുകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ബ്ലോക് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. അമിനി ദ്വീപിൽ അഡ്വ. ഹംദുള്ളാ സഈദ് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ കോൺഗ്രസ് മൈൻലാന്റ് കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി.

ഡോക്കിലുള്ള കപ്പലുകൾ എത്രയും പെട്ടെന്ന് യാത്രാ യോഗ്യമാക്കി സർവ്വീസ് ആരംഭിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി യാത്രാ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടു പോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here