
കവരത്തി: എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
2024-2025 വർഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി സയ്യിദ് അബു സാലിഹ് തങ്ങൾ അമിനി, ജനറൽ സെക്രട്ടറിയായി ഹാഫിള് ഷബീർ അലി ഫൈസി കിൽത്താൻ, ട്രഷററായി അബ്ദുൽ ഹക്കീം ഫൈസി ആന്ത്രോത്ത്, വർക്കിംഗ് സെക്രട്ടറി അബ്ദുസ്സലാം മസ്ഹരി അഗത്തി എന്നിവരാണ് പുതിയ ഭാരവാഹികൾ. അമിനി ഖാളി സെയ്ദ് ഫത്ത്ഹുദ്ദീൻ മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

