കവരത്തി: ഓഫീസ് സമയത്ത് ചായ കുടിക്കാനായി പോവുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ദീർഘനേരം കഴിഞ്ഞാലും തിരിച്ച് ഓഫീസിൽ എത്തുന്നില്ല എന്ന് ശ്രദ്ധയിൽ പെട്ടതായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ശ്രീകാന്ത് ആർ.ടാപ്ഡിയ. ആരോഗ്യ വകുപ്പ് ജീവനക്കാർക്കായി പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശീലം തുടർന്നാൽ ആദ്യ നടപടിയെന്നോണം പകുതി ദിവസം ആപ്സന്റ് മാർക്ക് ചെയ്യും എന്ന അച്ചടക്ക നടപടി മുന്നറിയിപ്പാണ് ഉത്തരവിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകുന്നത്. മൂന്ന് തവണയിൽ കൂടുതൽ ഇത്തരം രീതികൾ ആവർത്തിക്കുന്നതായി ബോധ്യപ്പെട്ടാൽ കർശനമായ അച്ചടക്ക നടപടികളിലേക്ക് നീങ്ങും എന്നും ജോലി സമയത്ത് ചായ കുടിക്കാനായി കൂടുതൽ സമയം ചിലവഴിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here