അഗത്തി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി സംഘടിപ്പിച്ച വയോജന സമ്പർക്ക പരിപാടി ശ്രദ്ധേയമായി. അഗത്തി മുസ്ലിം ജമാഅത്ത് ആവിഷ്കരിച്ച പഞ്ചയിന പരിപാടികളിലെ ആദ്യ സംരംഭമായ ഈ ചടങ്ങിൽ നൂറോളം വയോജനങ്ങളാണ് പങ്കെടുത്തത്. അഗത്തി പടിഞ്ഞാറെ ജെട്ടി പരിസരത്ത് വെച്ച് നടന്ന സംഗമം അഗത്തി എയർപോർട്ട് ഡയറക്ടർ എസ്. മധുകുമാർ ഉദ്ഘാടനം ചെയ്തു. അഗത്തി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം. അബ്ദുസമദ് കോയ ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഗത്തി നാഇബ് ഖാസി ബി. അബ്ദുൽ ഗഫൂർ മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അഗത്തി ഡെപ്യൂട്ടി കളക്ടർ മന്ദീർ കുമാർ ഡാനിക്സ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

Advertisement

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, അവർ ആർജ്ജിച്ച അറിവുകൾ യുവതലമുറയ്ക്ക് കൈമാറേണ്ടതിൻ്റെ ആവശ്യകത, പരമ്പരാഗത പച്ചമരുന്നുകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിവിധ സെഷനുകളിൽ ചർച്ചകൾ നടന്നു. ഡോക്ടർ സി.എൻ ഷാറൂഖാൻ (RGSH), ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ.സി അബ്ദുൽ ഖാദിർ സഖാഫി, അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി, മദീനത്തുന്നൂർ ഡയറക്ടർ ഷിബ്ലി ജൗഹർ നൂറാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കളക്ടർ ഉറപ്പുനൽകി. കെ. ചെറിയ കോയ മുസ്ല്യാർ സ്വാഗതവും ടി.കെ.പി അബു ഹിഷാമി നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here