മംഗലാപുരം: മംഗലാപുരത്ത് നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലേക്ക് ചരക്കുകളുമായി പുറപ്പെട്ട എം.എസ്.വി ജീലാനി എന്ന ഉരു (മഞ്ചു) കടലിൽ മുങ്ങി. ആന്ത്രോത്ത് സ്വദേശിയായ ശോടാത്ത് കോയയുടെ മകൻ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മഞ്ചു. വൈകുന്നേരം മൂന്ന് മണിയോടെ മംഗലാപുരം തുറമുഖത്ത് നിന്നും യാത്ര തിരിച്ച ഉരു, തീരത്ത് നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടത്തിൽപ്പെട്ടത്.

Advertisement

നിർമ്മാണ സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും ഉൾപ്പെടെ പൂർണ്ണമായും ലോഡ് ചെയ്ത നിലയിലായിരുന്നു ഉരു. ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. യാനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനസാമഗ്രികൾ മുഴുവൻ കടലിൽ മുങ്ങിപ്പോയെന്നാണ് അറിയുന്നത്. ജീവനക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചത് ആശ്വാസകരമാണ്.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ മഞ്ചുവിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുത്തു. ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത സാമ്പത്തിക നഷ്ടമാണ് ഈ അപകടത്തിലൂടെ ഉടമസ്ഥർക്ക് ഉണ്ടായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here