ആന്ത്രോത്ത്: ലക്ഷദ്വീപിലെ പ്രമുഖ മതവിദ്യാഭ്യാസ സ്ഥാപനമായ അൽ അബ്റാർ അക്കാദമിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ടിൻ ജൂബിലി മഹാസമ്മേളനം’ 2026 ജനുവരി 13-ന് ആരംഭിക്കും. ആന്ത്രോത്ത് ദ്വീപിൽ വെച്ച് മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.

പ്രധാന പരിപാടികൾ:

  • ​ജനുവരി 13 (ചൊവ്വ): വൈകുന്നേരം 5 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. രാത്രി നടക്കുന്ന ഉൽഘാടന സമ്മേളനം ജാമിഅ: ഖാസിമിയ്യ ചെയർമാൻ സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ നിർവ്വഹിക്കും.
  • ​ജനുവരി 14 (ബുധൻ): രണ്ടാം ദിവസം വൈകുന്നേരം സാംസ്കാരിക സമ്മേളനം നടക്കും. ദ്വീപിലെയും കേരളത്തിലെയും പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
  • ​ജനുവരി 15 (വ്യാഴം): പത്താം വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമാപന മഹാസമ്മേളനം നടക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സമാപന സംഗമത്തിന് നേതൃത്വം നൽകും.

​പത്തു വർഷത്തെ അക്കാദമിയുടെ പ്രവർത്തന മികവ് വിളിച്ചോതുന്ന വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here