അമിനി: മുഹ്‌യിസ്സുന്ന സ്ഥാപനത്തിന് കീഴിലുള്ള എം.ഇ.എസ് സീ.ക്യൂ. പ്രീ-സ്‌കൂളിന്റെ ആർട്ട് ഫെസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജനുവരി 10, 11, 12 തിയതികളിലായിരിക്കും ഫെസ്റ്റ് നടക്കുക.

​ഫെസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശന കർമ്മവും കാരന്തൂർ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു.

​ചടങ്ങിൽ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് ഉസ്മാൻ മിസ്ബാഹി, മുബശ്ശിർ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു. പ്രീ-സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ആർട്ട് ഫെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here