
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വീൻ കോഞ്ച് ട്രാവൽസ് എൽഎൽപി (QUEEN CONCH TRAVELS LLP), അവരുടെ സ്ഥാപനത്തിലേക്ക് ഒരു ട്രാവൽ കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വനിതാ സ്റ്റാഫിനെയാണ് ഈ തസ്തികയിലേക്ക് ആവശ്യമായിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. കൂടാതെ, അടിസ്ഥാന യോഗ്യതയായി പ്ലസ് ടു, ബിരുദമുള്ളവർക്ക് മുൻഗണന (Graduation). ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും കമ്പനി അറിയിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 9496308167 എന്ന നമ്പറിൽ ബന്ധപ്പെടുകയോ qctravels97@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യാവുന്നതാണ്.
















