കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സർവീസസ് സെക്ഷൻ പുറത്തിറക്കിയ ഓഫീസ് ഓർഡർ പ്രകാരം ഡാനിക്സ് ഓഫീസർമാരുടെ ചുമതലകളിൽ മാറ്റം വരുത്തി. ഇതിനനുസരിച്ച് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ നിന്നും ശ്രീ മുകുന്ദ് വല്ലഭ് ജോഷിയെ (ഡാനിക്സ്: 2022) ഒഴിവാക്കി. ഇനി മുതൽ ഈ സ്ഥാനങ്ങൾ ശ്രീ കുൽദീപ് സിംഗ് താക്കൂർ (ഡാനിക്സ്: 2006) വഹിക്കും. നിലവിൽ അദ്ദേഹം വഹിക്കുന്ന ചുമതലകൾക്ക് പുറമെയാണിത്.

ശ്രീ മുകുന്ദ് വല്ലഭ് ജോഷിക്ക് (ഡാനിക്സ്: 2022) ഇനി മുതൽ ഡയറക്ടർ (റോഡ് ട്രാൻസ്‌പോർട്ട്), ഡയറക്ടർ (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്) എന്നീ ചുമതലകളാണ്. ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരും. ശ്രീ ശിവം ചന്ദ്ര, ഐ.എ.എസ്., ശ്രീ എം.ടി. കോം, ഡാനിക്സ് എന്നിവരെ യഥാക്രമം ഡയറക്ടർ (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്), ഡയറക്ടർ (റോഡ് ട്രാൻസ്‌പോർട്ട്) എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ അംഗീകാരത്തോടെയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

തെങ്ങുകയറ്റവോമായി ബന്ധപ്പെട്ട വിവാദ ഉത്തരവിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് ശ്രീ മുകുന്ദ് വല്ലഭ് ജോഷി. ആന്ത്രോത്ത് സായ് സെന്റർ ഇൻ ചാർജ്ജ് മുഹമ്മദ് ശഫീഖിനെ ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടറായ ശ്രീ മുകുന്ദ് വല്ലഭ് ജോഷി ജാതീയമായ അധിക്ഷേപം നടത്തി എന്ന് മുഹമ്മദ് ശഫീഖ് പോലീസ് മേധാവിക്ക് നേരത്തെ പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here