
കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർഒ പ്ലാന്റ് ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസ് പുറത്തിറക്കിയ മെമ്മോറാണ്ടം അനുസരിച്ച്, മുമ്പ് എൽ.പി.ഡബ്ല്യു.ഡി ഏറ്റെടുത്ത റിവേഴ്സ് ഓസ്മോസിസ് (RO) പ്ലാന്റുകൾ നിലവിൽ പ്രവർത്തനരഹിതമാണ്.
അതിനാൽ, ഈ പ്ലാന്റുകളിലെ ആർഒ പ്ലാന്റ് ഓപ്പറേറ്റർമാരുടെ സേവനങ്ങൾ ഇനി ആവശ്യമില്ല. കോമ്പറ്റന്റ് അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷം, ആർഒ പ്ലാന്റ് ഓപ്പറേറ്റർമാരെ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ പിരിച്ചുവിടാൻ നിർദ്ദേശിക്കുന്നു. ഈ ഓഫീസ് മെമ്മോറാണ്ടം കവരത്തി, അമിനി, കൽപ്പേനി, അഗത്തി, ചെത്ലത്ത് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്കും കവരത്തി, അമിനി എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും തുടർനടപടികൾക്കായി കൈമാറിയിട്ടുണ്ട്. മെമ്മോറാണ്ടത്തിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ സി.എൻ. ഷാജഹാനാണ് ഒപ്പുവെച്ചിരിക്കുന്നത്.

















Good ….