
കൽപ്പേനി: ലക്ഷദ്വീപിലെ കൽപേനി ദ്വീപിൽ പെട്രോൾ ലഭ്യമല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. ജൂലൈ 29 മുതൽ ദ്വീപിലെ പമ്പ് അടച്ചിട്ടിരിക്കുകയാണ്. പെട്രോൾ ലഭിക്കാത്തതിനാൽ അവശ്യ സേവനങ്ങൾ അടക്കം തടസ്സപ്പെട്ടിരിക്കുന്നു. എൻ.വൈ.സി സെക്രട്ടറി താഹിർ നക്കാഷ് എം.കെ, പെട്രോൾ സപ്ലൈ ഉടൻ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് പോർട്ട്, ഷിപ്പിങ് & ഏവിയേഷൻ ഡയറക്ടർക്ക് കത്തയച്ചു.
കാർഗോ ബാർജ് ഷെഡ്യൂൾ വൈകിയതാണ് പെട്രോൾ സ്റ്റോക്ക് എത്താൻ വൈകാൻ കാരണമെന്ന് പെട്രോൾ പമ്പ് കോൺട്രാക്ടർ അറിയിച്ചതായും കത്തിൽ പറയുന്നു. കൽപേനിയിലേക്ക് അടിയന്തരമായി 100 ബാരൽ പെട്രോൾ എത്തിക്കാനും, കാർഗോ ബാർജ് ഷെഡ്യൂൾ ചെയ്യുമ്പോൾ ഇന്ധന നീക്കത്തിന് മുൻഗണന നൽകാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് താഹിർ നക്കാഷ് അഭ്യർത്ഥിച്ചു.
