കവരത്തി: ദേശീയ ആയുഷ് മിഷൻ്റെ കീഴിൽ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിൻ്റെ ഭാഗമായി ‘വയോമിത്ര’ എന്ന പേരിൽ വയോജനാരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകി ഹെൽത്ത്‌ ഡിപ്പാർട്മെന്റ്. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ആയുഷ് മുജീബ് സ്വാഗതം പറഞ്ഞു. ഡോ. ഫബിന ലത്തീഫ് എം ഒ ആയുർവേദ നോഡൽ ഓഫീസർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ഹെൽത്ത് സർവീസസ് ഡയറക്ടറും ആയുഷ് മിഷൻ ഡയറക്ടറുമായ ഡോ. ശ്രീകാന്ത് തപാഠിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ജലീൽ, എം എസ് ഐ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം.സി എം.എച്ച്.ഡി കോയ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here