
ചാലക്കുടി: നെക്സസ് ഫൈറ്റ് ക്ലബ് സംഘടിപ്പിച്ച പ്രൈമൽ കണ്ടന്റർ സീരീസിന്റെ ഭാഗമായുള്ള 50 കിലോഗ്രാം കിക്ക് ബോക്സിംഗിൽ ആന്ത്രോത്ത് ദ്വീപ് സ്വദേശിനി ഹനിയാ ഹിദായ സ്വർണ്ണ മെഡൽ സ്വന്തമാക്കി. പ്രൈമൽ കണ്ടന്റർ സീരീസിന്റെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ചാലക്കുടി ഇൻഡോർ സ്റ്റേഡിയമാണ് വേദിയായത്.
തുടർച്ചയായി രണ്ട് തവണ കേരള കിക്ക് ബോക്സിംഗിൽ സ്വർണമെഡൽ നേടിയത് കൂടാതെ ഹനിയ ഹിദായ ഇരുപത്തിമൂന്നാമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ഒന്നാം സ്ഥാനവും നേടി ശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ള- കമർബാൻ ദമ്പതികളുടെ മകളായ ഹനിയ കോഴിക്കോട് യിങ്ങ് യാങ്ങ് ക്ലബിൽ പരിശീലനം നടത്തി വരികയാണ്. കോഴിക്കോട് അപെക്സ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിനിയാണ് ഹനിയ ഹിദായ.
