കൊച്ചി: ഈ മാസം 23 (നാളെ) മുതൽ ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുള്ള ടിക്കറ്റ് കൗണ്ടർ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. നാളെ മുതൽ കപ്പൽ ടിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വില്ലിംഗ്ഡൺ ഐലന്റിലെ ലക്ഷദ്വീപ് പാസഞ്ചർ റിപ്പോർട്ടിങ്ങ് സെന്ററിൽ എത്തണം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഐലന്റിലെ സ്കാനിംഗ് സെന്ററിലെത്തുക വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ഉറപ്പാണ്.