ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ലക്ഷദ്വീപിന്റെ ടാബ്ലോ ഒഴിവാക്കി. ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേകമായ സംസ്കാരങ്ങളെയും, ചരിത്രവും, നേട്ടങ്ങളുമുൾപ്പെടെ അവതരിപ്പിക്കുന്നതാണ് റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകൾ. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ പ്രദേശമാണ് ലക്ഷദ്വീപ്. പതിനഞ്ച് സംസ്ഥാനങ്ങൾക്കും/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് ഇക്കുറി ടാബ്ലോ പ്രദർശനത്തിന് അവസരം ലഭിച്ചത്. ടാബ്ലോയുമായി ബന്ധപ്പെട്ട് അത് തിരഞ്ഞെടുക്കുന്ന എക്സ്പർട്ട് കമ്മിറ്റിയെ തൃപ്തികരമായി സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ലക്ഷദ്വീപിന്റെ ടാബ്ലോ ഒഴിവാക്കിയത്. ലക്ഷദ്വീപിന്റെ ടാബ്ലോയുടെ പ്രമേയം, രൂപകൽപ്പന, ദൃശ്യചാരുത എന്നിവ നന്നായില്ലെന്നാണ് എക്സ്പർട്ട് കമ്മിറ്റി വിലയിരുത്തിയത്. ലക്ഷദ്വീപിന് പുറമെ ഡൽഹയുടെയും, ആന്തമാൻ നിക്കോബാർ ദ്വീപിന്റെയും ടാബ്ലോകൾ ഒഴിവാക്കിയിട്ടുണ്ട്.