​ആന്ത്രോത്ത്: മേച്ചേരി മഗ്നമുൽ ജവാഹിർ മദ്രസ്സയിൽ നീണ്ട മൂന്ന് പതിറ്റാണ്ടുകാലമായി സദർ മുഅല്ലിമായി സേവനമനുഷ്ഠിച്ചു വരുന്ന എസ്.വി സയ്യിദ് സൈഫുദ്ദീൻ സഖാഫി ഉസ്താദിനെ മഗ്നമുൽ ജവാഹിറിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. മദ്റസാ അംഗണത്തിൽ വെച്ച് പ്രൗഢമായി സംഘടിപ്പിച്ച മെഹ്ഫിലുൽ കൗനൈൻ പരിപാടിയുടെ സമാപന വേദിയിൽ വെച്ചായിരുന്നു ഉസ്താദിന് അർഹിച്ച ആദരവ് സമർപ്പിച്ചത്. മദ്റസാ പ്രസിഡൻ്റ് ഇ.കെ ഇഖ്ബാൽ ഹാജിയും നാഇബ് ഖാളി സയ്യിദ് ഹുസൈൻ സഖാഫിയും ചേർന്നാണ് ഈ സ്നേഹാദരം സമർപ്പിച്ചത്.

​ലക്ഷദ്വീപിലെ പ്രഥമ പണ്ഡിത സംഘടനയായ ജംഇയ്യത്തു ഹിമായത്തി ശ്ശരീഅത്തിൽ ഇസ്ലാമിയ്യയുടെ (JHSI) അധ്യക്ഷൻ കൂടിയാണ് സയ്യിദ് സൈഫുദ്ദീൻ സഖാഫി ഉസ്താദ്. ആന്ത്രോത്തിന്റെ മതപഠന-ആത്മീയ മണ്ഡലങ്ങളിൽ ദീർഘകാലമായി മുന്നിൽ നിന്ന് വഴികാട്ടുന്ന പ്രമുഖ പണ്ഡിതനായ അദ്ദേഹം, നാടിന്റെ നാനാഭാഗങ്ങളിലുള്ള പുതുതലമുറ ഉസ്താദുമാരുടെ പ്രിയങ്കരനായ ഗുരുനാഥൻ കൂടിയാണ്. മൂന്ന് പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത പ്രബോധന പ്രയാണത്തിന് മഗ്നമുൽ ജവാഹിർ കുടുംബം നൽകിയ ഈ ആദരം ദ്വീപ് സമൂഹത്തിന് തന്നെ വലിയൊരു ആവേശമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here