കവരത്തി: ദേശീയ ആയുഷ് മിഷൻ്റെ ആഭിമുഖ്യത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ രോഗപ്രതിരോധ മരുന്ന് വിതരണ പരിപാടി എല്ലാ ദ്വീപുകളിലും വിജയകരമായി സംഘടിപ്പിച്ചു. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.സി. മുഹമ്മദ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ലക്ഷദ്വീപ് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്സുമാർ, എ.എൻ.എം (ANM), ആശാ പ്രവർത്തകർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പ്രതിരോധ യജ്ഞം നടപ്പിലാക്കിയത്. ദ്വീപുകളിലെ വിവിധ ആശുപത്രികൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ സൗകര്യങ്ങളാണ് തുള്ളിമരുന്ന് വിതരണത്തിനായി ഒരുക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here