ആന്ത്രോത്ത്: രണ്ടാമത് ലക്ഷദ്വീപ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആന്ത്രോത്ത് ദ്വീപ് കിരീടം ചൂടി. ലക്ഷദ്വീപ് അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആന്ത്രോത്ത് ഐലൻഡ് അത്‌ലറ്റിക്‌സ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 388 പോയിന്റുകൾ നേടിയാണ് ആന്ത്രോത്ത് ചാമ്പ്യന്മാരായത്. 272.5 പോയിന്റുകൾ നേടിയ അമിനി രണ്ടാം സ്ഥാനവും, 247 പോയിന്റുകൾ നേടിയ കിൽത്താൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടമത്ത് (229.5), അഗത്തി (131), കവരത്തി (33), കൽപ്പേനി (22) എന്നീ ദ്വീപുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.

Advertisement

​മത്സരങ്ങളുടെ സമാപന ചടങ്ങും ട്രോഫി വിതരണവും സായ് വോളിബോൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ചെടിയാർ ഗ്രൂപ്പ് സ്ഥാപകനും റിട്ടയേർഡ് സിൻഡിക്കേറ്റ് ബാങ്ക് മാനേജറുമായ പി. പൂക്കോയ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കായികതാരങ്ങളുടെ അച്ചടക്കവും അർപ്പണബോധവും എടുത്തുപറഞ്ഞ ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here