
അമിനി: തിരുവനന്തപുരത്ത് നടന്ന പാരാ അത്ലറ്റിക്സ് മീറ്റ് 2025-ൽ സ്പ്രിന്റ് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണവും വെള്ളിയും നേടിയ കെ.തൗഫീഖ് റഹ്മാനെ ബിജെപി അമിനി ജില്ലാ കമ്മിറ്റി ആദരിച്ചു. ഒരു അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും അതിനെ അതിജീവിച്ച് കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച തൗഫീഖിന്റെ വിജയം പ്രദേശത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.

ചടങ്ങിൽ ബിജെപി അമിനി ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി.പി. ഖാലിദ്, ബിജെപി ലക്ഷദ്വീപ് ഘടകം സെക്രട്ടറി അഡ്വ. മുഹമ്മദ് സാലിഹ് പി.എം., വൈസ് പ്രസിഡന്റ് പി.വി. സലീം, സ്റ്റേറ്റ് കമ്മിറ്റി അംഗം പി.വി. ഖാലിദ് എന്നിവരോടൊപ്പം മറ്റ് പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
















