
കവരത്തി: ലക്ഷദ്വീപിന് അഭിമാനമായി ദ്വീപ് പോലീസ് സേനാംഗങ്ങൾ അടങ്ങുന്ന എട്ട് അംഗ സംഘം. ലക്ഷദ്വീപ് പോലീസ് സേനയിലെ നാല് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് വിജയകരമായി ട്രക്കിംഗ് നടത്തി 5,644 മീറ്റർ ഉയരത്തിലുള്ള കാലാ പത്തർ കീഴടക്കിയത്.

ലക്ഷദ്വീപ് പോലീസ് സേനയിലെ മുഹമ്മദ് സിയാദ്, ഹംദുല്ല, അബ്ദുറഹ്മാൻ, സുലൈമാൻ, ഇവരുടെ സുഹൃത്തുക്കളായ ഫർസീൻ, സമീർ, അൽത്താഫ് ഹുസൈൻ, നസീഫ് അഹ്സൻ തുടങ്ങിയവരാണ് ഈ നേട്ടം കൈവരിച്ചത്.
ദ്വീപ് ചരിത്രത്തിൽ ഇത് ആദ്യമായാണ് ലക്ഷദ്വീപിൽ നിന്നുള്ള ഒരു സംഘം ഇത്രയും ഉയരങ്ങൾ കീഴടക്കുന്നത്.
















