ചെത്ത്ലത്ത്: ഭിന്നശേഷി സമൂഹത്തിന് തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ‘വിംഗ്സ് ഓഫ് ഹോപ്പ്’ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രഥമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 25-ന് ചെത്ത്ലാത്ത് മുനവ്വിറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഇൻചാർജും മെഡിക്കൽ ഓഫീസറുമായ ഡോ. ദിൽഷാദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ സമൂഹം എന്നത് ആരുടെയെങ്കിലും ഔദാര്യമല്ല, മറിച്ച് ഓരോരുത്തരുടെയും അവകാശമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

Advertisement

സംഘടനയുടെ പ്രസിഡന്റ് ഫാത്തിമത്ത് ഖുറൈഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഡ്യൂക്കേഷണൽ വോളണ്ടിയർ സാറോമ്മബി എച്ച്.എം സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾക്ക് സെക്രട്ടറി തൻവീറ, വൈസ് പ്രസിഡന്റ് മുഹമ്മദ് യാസിർ, ഹെൽത്ത് വോളണ്ടിയർ മുഹമ്മദ് നാസിർ കെ.പി എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷി മേഖലയിലെ സാധ്യതകളെക്കുറിച്ചും സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ക്ലാസുകൾ നടന്നു. ചാളകാട് അഹമ്മദ് കോയ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ഷുക്കൂർ, ഫിഷറീസ് ഇൻസ്‌പെക്ടർ മുഹമ്മദ് സയീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കലാ കായിക വോളണ്ടിയർ റഹ്മത്ത് ഷെയ്ഖ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here