കോഴിക്കോട്: 2024-2025 വർഷത്തെ ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് വിജയികളെ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷകൾ സംഘടിപ്പിക്കുന്നത്. ​ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ (SAF), ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷയുടെ 2024-2025 വർഷത്തെ ഫലമാണ് പ്രഖ്യാപിച്ചത്. കഴിവും പ്രതിഭയുമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫെലോഷിപ്പ് പദ്ധതി.

​വിജയിച്ച വിദ്യാർത്ഥികൾക്ക് ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന്റെ കീഴിൽ തുടർവിദ്യാഭ്യാസ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും.

2026 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

​ലക്ഷദ്വീപിലെയും മറ്റ് പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്കായി, അടുത്ത അധ്യയന വർഷത്തേക്കുള്ള (2025-2026) ‘സ്‌കോളർ സ്പാർക്ക്’ ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഫൗണ്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു.

▪️​യോഗ്യത: നിലവിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.

▪️​അവസാന തീയതി: അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15.

▪️​പരീക്ഷാ തീയതി: പ്രിലിമിനറി പരീക്ഷ 2026 ഫെബ്രുവരി 8-ന്.

▪️​അപേക്ഷാ രീതി: www.safoundation.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

​കൂടുതൽ വിവരങ്ങൾ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here