കവരത്തി: ​കന്യാകുമാരിക്ക് സമീപമുള്ള (കോമോറിൻ പ്രദേശം) ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പതുക്കെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് oനീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി, നവംബർ 19, 2025 വരെ ലക്ഷദ്വീപ് മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ ആകാനും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയായി ശക്തമാകാനും സാധ്യതയുണ്ട്. കനത്ത മഴക്കും ചുഴലിക്കാറ്റ് സാധ്യതയുള്ള കാലാവസ്ഥക്കും (Squally Weather) സാധ്യതയുള്ളതിനാൽ, ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here