ആന്ത്രോത്ത്: ‘തിരുനബിയെ അറിയുക, അടയാളപ്പെടുത്തുക!’ എന്ന പ്രമേയത്തെ ആസ്പദമാക്കി ആന്ത്രോത്ത് മർക്കസ് സംഘടിപ്പിച്ച ഗ്രാൻ്റ് എസ്സേ റൈറ്റിംഗ് മത്സരം മർക്കസ് ഓഡിറ്റോറിയത്തിൽ നടന്നു.

​നബി തിരുമേനിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ആന്ത്രോത്ത് മർക്കസ് സ്റ്റാഫ് കൗൺസിലാണ് മത്സരം സംഘടിപ്പിച്ചത്. യുവജനങ്ങൾക്ക് പുറമെ, മുതിർന്ന പൗരന്മാരായ പി.കെ. ശറഫുദ്ദീൻ ഹാജി, കെ.പി. കാസ്മിക്കോയ എന്നിവർ മത്സരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി. തിരുനബിയുടെ ജീവിതത്തെ അനവധി പേജുകളിൽ അടയാളപ്പെടുത്തിക്കൊണ്ട് നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ഈ പരിപാടി, പ്രവാചക ചരിത്ര പഠനത്തിന് ഊന്നൽ നൽകി. മത്സരത്തിൽ ഫാത്തിമ മുനീറ എ.ഐ., അബുൽ ഹസൻ അഷ്റഫി സി.എൽ, സയ്യിദ് മുഹമ്മദ് ഹസ്സൻ കെ. എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച പത്തോളം സഹോദരിമാർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഭാവി തലമുറക്ക് പ്രവാചകരെ പഠിക്കാനും പകർത്താനും ഇത്തരം മത്സരങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ മാസം രണ്ടാം വാരം ആന്ത്രോത്ത് മർക്കസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതന്മാരും മർക്കസ് സാരഥികളും പൗരപ്രധാനികളും ചടങ്ങിൽ സംബന്ധിക്കുമെന്നും മർക്കസ് സ്റ്റാഫ് കൗൺസിൽ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here