അമിനി: ലക്ഷദ്വീപ് ഗെയിംസ്-2025 ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ കിരീടം ആതിഥേയരായ അമിനി ദ്വീപിന്. അമിനി ദ്വീപിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ശക്തരായ കടമത്ത് ദ്വീപിനെ പരാജയപ്പെടുത്തിയാണ് അമിനി ത്രോബോൾ ചാമ്പ്യൻമാരായത്.

​ആതിഥേയരായ അമിനി ദ്വീപും കടമത്തും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം സ്വന്തമാക്കി അമിനി ദ്വീപ് ടീം ത്രോബോൾ കിരീടമുയർത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയപ്പോൾ കാണികളെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മത്സരരംഗം. ദ്വീപിലെ കായിക താരങ്ങളുടെ കഴിവും ടീം വർക്കും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ചാമ്പ്യൻഷിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here